Editor - MM Kamath
കൊച്ചി:
നൂറിലധികം അന്തര്‍ദേശീയ ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപെടുകയും, ഹോളിവുഡ്, ലോസ് ആഞ്ചെലെസ്, മോസ്കോ, ലണ്ടന്‍,ചിലി, ബെല്‍ജിയം മുതലായ മേളകളില്‍ നിന്നും പുരസ്കാരങ്ങളുടെ എണ്ണത്തില്‍ അര്ദ്ധസെഞ്ചുറിക്കടുതെത്തിയ 'ഖരം' ആക്ഷന്‍ പ്രൈം ഒ ടി ടി പ്ലാറ്റ്ഫോമില്‍ വേള്‍ഡ് വൈഡ് ആയി റിലീസായി.
സന്തോഷ് കീഴാറ്റൂര്‍, പ്രകാശ് ചെങ്ങല്‍, പ്രവീണ മാധവ്, ശ്രീധില്‍ മാധവ്, മഞ്ജുളന്, കെ. വി മുരളി വായാട്ട്, ആനന്ദ ജ്യോതി, പ്രാര്‍ത്ഥന സന്ദീപ്, ഡോ: എ ആര് അനൂപ്, ശരത് കുമാര്‍ ഇ എന്‍, ഡോ : എം. വി കുഞ്ഞിക്കണ്ണന്, ഷാജി പടുവളം, ബൈജു സി. ബാലന്, വിജേഷ് ചെറുപുഴ, രാജേഷ് പി ചാവശ്ശേരി, ഗണേഷ്, ജെ നീഷ്, ഭദ്രവെങ്കിടേശ്വരന്, ആര്‍ഷ മധു, ബാബു വള്ളിത്തോട്, സനല്‍കുമാര്‍ വയനാട്, ജോണ്സണ്, രാജേഷ് അഴീക്കോട് തുടങ്ങിയവര്‍ വിവിധ വേഷങ്ങളില്‍ ഈ ചിത്രത്തിലൂടെ എത്തുന്നു.
രചന, സംവിധാനം, നിര്‍മ്മാണം: ഡോ:പി വി ജോസ്, കോ ഡയറക്ടര്‍: സജേഷ് സജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭിറാം സുധില്‍, ചായാഗ്രഹണം: രാജകുമാര്‍ ബി, ഗാനരചന: ഫൗസിയ അബൂബക്കര്‍, സംഗീതം ആലാപനം: വിശ്വജിത്ത് എന്നിവരാണ് ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
Online PR - CinemaNewsAgency.Com