പി.ആര്. സുമേരന്‍-
എഴുപുന്ന:
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന് മനോജ് കാന സംവിധാനം ചെയ്യുന്ന 'ഖെദ്ദ' എഴുപുന്നയില്‍ തുടങ്ങി... മലയാളത്തിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ആശാ ശരത്തും മകളും സിനിമയില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഈ സിനിമ. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, അഡ്വ. എ എം ആരിഫ് എം പി, അക്ബര്‍ ട്രാവല്‍സ് ചെയര്മാന് കെ വി അബ്ദുള്‍ നാസര്‍, തിരക്കഥാകൃത്ത് ജോണ്‍പോള്‍, നടന് സുധീര്‍ കരമന തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. പിആര്‍ഒ- പി.ആര്. സുമേരന്‍.