സി എന്‍ എ-
കൊച്ചി:
പ്രശസ്ത ചലച്ചിത്ര താരം രജീഷ വിജയന് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം 'ഖോ ഖോ' സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസായി.
ദേശീയസംസ്ഥാന പുരസ്കാര ജേതാവായ രാഹുല്‍ റിജി നായര്‍ കഥ തിരക്കഥ സംഭാഷണമെഴുതി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഖോ ഖോ'.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മറിയ ഫ്രാന്‍സിസ് എന്ന കായിക അദ്ധ്യാപികയെ രജീഷ വിജയന് അവതരിപ്പിക്കുന്നു.
മമിതാ ബൈജു, വെങ്കിടേഷ് വി.പി., രഞ്ജിത്ത് ശേഖര്‍ നായര്‍, വെട്ടുക്കിളി പ്രകാശ്, പി.ജെ.ഉണ്ണിക്കൃഷ്ണന് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടോബിന് തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
വിനായക് ശശികുമാര്‍, അദിതി നായര്‍, അര്ജുന് രഞ്ജന്‍ എന്നിവരുടെ വരികള്‍ക്ക് സിദ്ധാര്‍ത്ഥ് പ്രദീപ് സംഗീതം പകരുന്നു.
പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ അപ്പു ഭട്ടതിരി, എഡിറ്റര്‍ ക്രിസ്റ്റി സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രതാപ് രവീന്ദ്രന്, കോസ്റ്റ്യൂം- ധന്യ ബാലകൃഷ്ണന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് മുരുകന്, സൗണ്ട് മിക്സ്- വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍- വിഷ്ണു പി.സി, അരുണ്‍ എസ് മണി, വിതരണം- ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.