സി എന്‍ എ-
കൊച്ചി:
രജീഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ രാഹുല്‍ റിജി നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ചിത്രമാണ് 'ഖോ ഖോ'.
ഒരു സ്പോര്‍ട്സ് ചിത്രമായിട്ടാണ് ചിത്രം എത്തിയത്. രജിഷ വിജയന്റെ കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ സിനിമ.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. ഇപ്പോഴിതാ 'ഖോ ഖോ' ഒടിടിയിലും ഏഷ്യാനെറ്റിലും റിലീസ് ചെയ്യുകയാണ്.
2017 ല്‍ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ 'ഒറ്റമുറി വെളിച്ചം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
രജീഷ വിജയനൊപ്പം ചിത്രത്തില്‍ നിരവധി ബാലതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. 'വരത്തന്', 'ഡാകിനി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മമിത ബൈജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.
ചിത്രത്തിനായി 15 അംഗ ഖോ ഖോ ടീമിനെ ഒരുക്കുകയും അതില്‍ 14 പേരും യഥാര്‍ത്ഥത്തില്‍ ഖോ ഖോ കളിക്കാരാണ്. മമിതയ്ക്കായി പ്രത്യേകം ട്രെയിനിങ് നല്‍കിയിരുന്നു.
കൊല്ലം മണ്‍റോ തുരുത്തിലും പരിസര പ്രശേങ്ങളങ്ങളിലുമായാണ് 'ഖോ ഖോ' യുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ചിത്രത്തിലെ ടൂര്‍ണമെന്റ് ഭാഗങ്ങള്‍ മറ്റു സ്ഥലങ്ങളിലായിരുന്നു ചിത്രീകരിച്ചത്.
ചിത്രത്തിന്റെ ക്യാമറ ടോബിന് തോമസ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ്- ക്രിസ്റ്റി സെബാസ്റ്റ്യന്‍. വിനായക് ശശികുമാര്‍, അദിതി നായര്‍ ആര്, അര്ജുന് രഞ്ജന്‍ എന്നിവരുടെ വരികള്‍ക്ക് സിദ്ധാര്‍ത്ഥ പ്രദീപ് ഈണം പകരുന്നു.
പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍- അപ്പു ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍- പ്രതാപ് രവീന്ദ്രന്, കോസ്റ്റ്യുംസ്- ധന്യ ബാലകൃഷ്ണന്, മേക്കപ്- റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് മുരുകന്, സൗണ്ട് മിക്സ്- വിഷ്ണു പിസി, സൗണ്ട് ഡിസൈന്‍- വിഷ്ണു പിസി & അരുണ്‍ എസ് മണി, ലൈന്‍ പ്രൊഡ്യൂസര്‍- പ്രണവ് പി പിള്ളയ്, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍. പ്രോമോ സ്റ്റീല്‍സ്- രോഹിത് കെ സുരേഷ്, ടൈപോഗ്രാഫി- സുജിത് പണിക്കം, ഡിസൈന്‍- അധിന് ഒല്ലൂര്‍.
'ഖോ ഖോ'യുടെ എക്സ്ക്ലൂസീവ് GCC പ്രീമിയര്‍ മെയ് 27 ന് പ്രശസ്ത ഒടിടി പ്ലാറ്റ്ഫോമുകളായ സിംപ്ലി സൗത്ത്, ഫിലിമി എന്നിവയിലൂടെ നടക്കും. ഈ തീയതിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രമാണ് കാണുവാന്‍ സാധിക്കുക. മറ്റൊരു പ്രധാന ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങള്‍ക്കുള്ള റിലീസ് വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. കൂടാതെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി ഏഷ്യാനെറ്റില്‍ മെയ് 28 വൈകുന്നേരം ഏഴ് മണിക്ക് ഉണ്ടാകുമെന്നും നടിരജിഷ വിജയന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Online PR - CNA.