സി എന്‍ എ-
കൊച്ചി:
രജീഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ രാഹുല്‍ റിജി നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ചിത്രമാണ് 'ഖോ ഖോ'.
2017 ല്‍ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ 'ഒറ്റമുറി വെളിച്ചം' ഒരുക്കിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍.
'ഖോ ഖോ'യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ മഞ്ജു വാര്യര്‍ ഇന്ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
രജീഷ വിജയനൊപ്പം ചിത്രത്തില്‍ നിരവധി ബാലതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. 'വരത്തന്', 'ഡാകിനി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മമിത ബൈജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളില്‍ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.
ചിത്രത്തിനായി 15 അംഗ ഖോ ഖോ ടീമിനെ ഒരുക്കുകയും അതില്‍ 14 പേരും യഥാര്‍ത്ഥത്തില്‍ ഖോ ഖോ കളിക്കാരാണ്. മമിതയ്ക്കായി പ്രത്യേകം ട്രെയിനിങ് നല്‍കിയിരുന്നു.
കൊല്ലം മണ്‍റോ തുരുത്തിലും പരിസര പ്രശേങ്ങളങ്ങളിലുമായാണ് 'ഖോ ഖോ' യുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ചിത്രത്തിലെ ടൂര്‍ണമെന്റ് ഭാഗങ്ങള്‍ മറ്റു സ്ഥലങ്ങളിലായിരുന്നു ചിത്രീകരിച്ചത്.
ചിത്രത്തിന്റെ ക്യാമറ ടോബിന് തോമസ് നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യന്‍. വിനായക് ശശികുമാര്‍, അദിതി നായര്‍ ആര്, അര്ജുന് രഞ്ജന്‍ എന്നിവരുടെ വരികള്‍ക്ക് സിദ്ധാര്‍ത്ഥ പ്രദീപ് ഈണം പകരുന്നു.
പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍- അപ്പു ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍- പ്രതാപ് രവീന്ദ്രന്, കോസ്റ്റ്യുംസ്- ധന്യ ബാലകൃഷ്ണന്, മേക്കപ്- റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് മുരുകന്, സൗണ്ട് മിക്സ്- വിഷ്ണു പിസി, സൗണ്ട് ഡിസൈന്‍- വിഷ്ണു പിസി & അരുണ്‍ എസ് മണി, ലൈന്‍ പ്രൊഡ്യൂസര്‍- പ്രണവ് പി പിള്ളയ്, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍. പ്രോമോ സ്റ്റീല്‍സ്- രോഹിത് കെ സുരേഷ്, ടൈപോഗ്രാഫി- സുജിത് പണിക്കം, ഡിസൈന്‍- അധിന് ഒല്ലൂര്‍.