സി എന്‍ എ-
കൊച്ചി:
ഫണ്റ്റാസ്റ്റിക്ക് ഫിലിംസിന്റെ ആദ്യ വെബ് സീരീസ് 'കിളി'യുടെ നിറപ്പകിട്ടാര്‍ന്ന ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു കൂട്ടം ഭ്രാന്തന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ഭ്രാന്തന് സംഭവങ്ങളുടെ പരമ്പരയാണ് 'കിളി'. ഈ ഇരുണ്ട കോവിഡ് സമയത്ത് നമുക്ക് എല്ലാവര്ക്കും കുറച്ചു നര്‍മ്മം ആവശ്യമില്ലേ. അത്തരം നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന വെബ് സീരിസാണ് 'കിളി'.
നടനും സംവിധായകനുമായ വിഷ്ണു ഗോവിന്ദന് തിരക്കഥ എഴുതി സംവിധാനം ചെയുന്ന 'കിളി' മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയതാണ്.
അജുവര്‍ഗ്ഗീസ്, വിശാഖ് നായര്‍, ശ്രീജിത്ത് രവി, ആര് ജെ മാത്തുക്കുട്ടി, കര്‍ത്തിക്ക് ഷങ്കര്‍, വിഷ്ണു ഗോവിന്ദന്, ആനന്ദ് മന്മന്ദന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എബ്രഹാം ജോസഫ് ഛായാഗ്രഹണംനിര്വഹിക്കുന്നു. ആഷ്ലി ഐസക്ക് എബ്രഹാം, ശ്രീജിത്ത് ബി എന്നിവരാണ് ലൈന്‍ പ്രൊഡ്യൂസേഴ്സ്. ആനന്ദ് മന്മദന്, ജിതിന് ഐസക്ക് തോമസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു. ശ്രീജിത്ത് ബി ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, ബിനീഷ് ഭാസ്കരന് എഡിറ്റിംഗ്, നീരജ് സുരേഷ് സംഗീതം.
'ഹിസ്റ്ററി ഓഫ് ജോയ്'ക്ക് ശേഷം വിഷ്ണുവിന്റെ സംവിധാന സംരംഭമാണ് 'കിളി'. 'ലൗ ആക്ഷന്‍ ഡ്രാമ', 'സാജന് ബേക്കറി' എന്നി ചിത്രങ്ങള്‍ക്ക് ശേഷം അജു വര്‍ഗ്ഗീസ്, വൈശാഖ് സുബ്രഹമണ്യം, ധ്യാന്‍ ശ്രീനിവാസന് എന്നിവരും ഫണ്റ്റാസ്റ്റിക്ക് ഫിലിംസിന്റെ കൂടെ മൈ ഡെസിഗ്നേഷന്‍ സ്റ്റുഡിയോവും ചേര്‍ന്നാണ് 'കിളി' വെബ് സീരീസ് നിര്‍മ്മിക്കുന്നത്.