സി എന്‍ എ-
ഇന്റര്‍നാഷണല്‍ ഡെസ്ക്:
പ്രശസ്ത കൊറിയന്‍ സംവിധായകന് കിം കി-ഡുക് അന്തരിച്ചു. 59 വയസായിരുന്നു. ലാത്വിയയില്‍ വച്ച് കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. 59 വയസായിരുന്നു. യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വെച്ചായിരുന്നു അന്ത്യം. സ്വകാര്യ ആവശ്യങ്ങള്‍ക്കായി നവംബര്‍ 20നാണ് കിം കി ഡുക് ലാത്വിയയിലെത്തിയത്.
അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ നിരവധി ബഹുമതികള്‍ നേടിയ കൊറിയന്‍ ചലച്ചിത്ര സംവിധായകനാണ് കിം കി ഡുക്.
കേരളത്തിലടക്കം നിരവധി ആരാധകരുള്ള ചലച്ചിത്ര സംവിധായകനാണ് കിം കി ഡുക്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോല്സവത്തിലടക്കം നിരന്തര സാന്നിധ്യമായിരുന്നു കിം കി ഡുക്.
'പിയത്ത', 'ദ ഐയ്ലും സ്പ്രിങ്', 'സമ്മര്‍', 'ഫാള്‍', 'വിന്റര്‍' പോലയുള്ള ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ ഹരമായിരുന്നു കിം കി ഡുക്.
വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും കൂടിച്ചേരലായിരുന്നു അദ്ദേഹത്തിന്റെ മിക്ക സിനിമകളും.
1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുകിന്റെ ജനനം. 1990 മുതല്‍ '93 വരെ അദ്ദേഹം പാരീസില്‍ ഫൈന്‍ ആര്‍ട്സ് പഠനം നടത്തിനു ശേഷം ദക്ഷിണ കൊറിയയില്‍ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു.
പിന്നീട് 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ അദ്ദേഹത്തിന്റെ തിരക്കഥക്ക് ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം 'ക്രോക്കോഡയില്‍' എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവില്‍ അദ്ദേഹം നിമ്മിച്ച് പുറത്തിറക്കുകയും ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു.
2004ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങള്‍ക്ക് കരസ്തമാക്കി. 'സമരിറ്റന്‍ ഗേള്‍' എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും 'ത്രീഅയേണ്‍' എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ലഭിച്ചു.