സി എന്‍ എ-
തിരു:
മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന് കിം കി ഡുക്കിന് ഇന്ന് ചലച്ചിത്രമേള ആദരമര്‍പ്പിക്കും. അദ്ദേഹത്തിന്റെ 'സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍.... ആന്‍ഡ് സ്പ്രിങ്' എന്ന ചിത്രമാണ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. വ്യാഴാഴ്ച (11-02-2021) രാവിലെ 9.30ക്ക് ശ്രീ തിയേറ്ററിലാണ് പ്രദര്‍ശനം.
ഋതുക്കളുടെ മാറ്റം ചിത്രീകരിക്കുന്ന ഈ ചിത്രം ഒരു ബുദ്ധഭിക്ഷുവിന്റെ ചെറുപ്പം മുതല്‍ ആത്മജ്ഞാനം നേടുന്നതുവരെയുള്ള ജീവിതകാലമാണ് പ്രമേയമാക്കിയിരിക്കുന്നത്.