സി എന്‍ എ-
കൊച്ചി:
പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജാക്ക് ആന്‍ഡ് ജില്'. മഞ്ജു വാരിയര്‍, കാളിദാസ് ജയറാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ജാക്ക്ആന്ഡ് ജില്ലിലെ ആദ്യ ഗാനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്തു. കിം... കിം... എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഈ ഗാനത്തിന്റെ വലിയൊരു പ്രത്യേകതയെന്നു പറയുന്നത് ഇത് പാടിയിരിക്കുന്നത് മഞ്ജുവാര്യര്‍ ആണ്.
'ഉറുമി'ക്ക് ശേഷം ഒന്‍പത്വര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് സന്തോഷ് ശിവന് ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്. സൗബിന് ഷഹീര്‍, എസ്തര് അനില്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെമറ്റു അഭിനേതാക്കള്‍.