Editor - MM Kamath
അട്ടപ്പാടി:
മണ്മറയുന്ന ഗോത്ര വാദ്യോപകരണമായ കൊകാലിന്റെയും കൊകാല് കലാകാരന്മാരുടെയും ജീവിതം പ്രമേയമാക്കി ഇരുള ഭാഷയില്‍ സിനിമ ഒരുങ്ങുന്നു.
'കൊകാല്' എന്ന് പേരിട്ട സിനിമയുടെ കഥയും സംവിധാനവും ആദിവാസി യുവാവ് കെ ഈശ്വരനാണ് നിര്‍വ്വഹിക്കുന്നത്.
ഈശ്വരന്, സംവിധായകന് വിജീഷ് മണിയുടെ സംവിധാന സഹായിയായാണ് സിനിമാരംഗത്തെത്തിയത്.
അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാനറില്‍ സംവിധായകനയ വിജീഷ് മണിയാണ് 'കൊകാല്' നിര്‍മ്മിക്കുന്നത്.
ഗാനരചന കവി രാമന് അട്ടപ്പാടിയും സംഭാഷണം മുരുകേഷ് ഭൂതിവഴിയും ക്യാമറ ബെന്നാറും നിര്‍വ്വഹിക്കുന്നു.
സിനിമയുടെ പോസ്റ്റര്‍ അട്ടപ്പാടി ക്യാം സെന്ററില്‍ വെച്ച് സംവിധായകന് പ്രിയനന്ദനന് പ്രകാശനം ചെയ്തു.
Online PR - CinemaNewsAgency.Com