എഎസ് ദിനേശ്-
കൊച്ചി: :
നിത്യമേനോന്, രണ്‍ജി പണിക്കര്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ടികെ രാജീവ് കമാര് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോളാമ്പി'.
ദിലീഷ് പോത്തന്, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് മേനോന്, സിജു വിത്സന്, പി ബാലചന്ദ്രന്, സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്, രോഹിണി, മഞ്ജു പിള്ള, പോളി വത്സന്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കൊച്ചിയില്‍ പാട്ടുകാപ്പിക്കട നടത്തുന്ന ദമ്പതികളെ കാണാന്‍ ഇന്സ്റ്റലേഷന് ആര്‍ട്ടിസ്റ്റായ അരുന്ധതി എത്തുന്നു. നഗരത്തില്‍ ഉച്ചഭാഷിണി വാടകയ്ക്ക് കൊടുക്കുന്ന ആളായിരുന്നു കടക്കാരന്. കോളാമ്പികള്‍ കോടതി നിരോധിച്ചത്തോടെ വരവ് നിലച്ചു. തുടര്‍ന്ന് ജീവിക്കാന്‍ വേണ്ടി ഭാര്യയ്ക്കൊപ്പം തുടങ്ങിയതാണ് പാട്ടുകാപ്പിക്കട. പാട്ടിന്റെയും കാപ്പിയുടെയും ലോകത്തെത്തിയ അരുന്ധതി, ആ ദമ്പതിന്മാരുടെ അസാധാരണമായ ജീവിതത്തെ തിരിച്ചറിയുന്ന ചിത്രമാണ് 'കോളാമ്പി'.
നിര്‍മ്മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന 'കോളാമ്പി'യുടെ ഛായാഗ്രഹണം രവി വര്മ്മന് നിര്‍വ്വഹിക്കുന്നു. ടികെ രാജീവ് കുമാര്‍, ഡോക്ടര്‍ കെഎം വേണുഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്നു. സംഭാഷണം- ഡോക്ടര്‍ കെഎം വേണുഗോപാല്‍.
പ്രഭാവര്‍മ്മ, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് രമേശ് നാരായണന് സംഗീതം പകരുന്നു. ആലാപനം- ബോംബെ ജയശ്രീ, വിജയ് യേശുദാസ്, ശ്രേയാ ഘോഷാല്‍, ശ്വേതാ മേനോന്, മധുശ്രീ, ആന്‍മാരി, ശബ്ദസന്നിവേശം- റസൂല്‍ പൂക്കൂട്ടി, എഡിറ്റര്‍- അജയ് കുയിലൂര്‍.