CNA
കൊച്ചി:
സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൊള്ള'.
പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'കൊള്ള'.
ബോബി സഞ്ജയ്യുടെ കഥക്ക് ജാസിം ജലാലും നെല്സന് ജോസഫും തിരക്കഥ ഒരുക്കുന്നു.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രേക്ഷക മനസ്സിനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോരുന്ന ഈ ചിത്രത്തിന് കൊച്ചിയിലെ കലൂര്‍ ഗോകുലം കണ്വന്ഷന് സെന്റെറില്‍ വച്ച് തുടക്കമിട്ടു.
സമൂഹത്തിലെ വിവിധ രംഗങ്ങളില്പ്പെട്ടവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന് സിബി മലയില്‍ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.
സിയാദ് കോക്കര്‍, നിര്‍മ്മാതാവ് രെജീഷ്, എക്സിക്കുട്ടിവ് പ്രൊഡ്യൂസര്‍ രവി മാത്യു, ഡോ. ജയകുമാര്‍ (സ്റ്റേറ്റ് ലോട്ടറി ട്രേഡ് പ്രസിഡന്റ്),
സംവിധായകന് സൂരജ് വര്‍മ്മ ഡോ. ബോബി, വിനയ് ഫോര്‍ട്ട്, പ്രിയാ വാര്യര്‍, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന് ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് സിബി മലയില്‍ നിര്‍വ്വഹിച്ചു.
സിബി മലയില്‍, സിയാദ് കോക്കര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, പ്രിയാ വാര്യര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
അജയ് വാസുദേവ്, മനു അശോക്, ഡോ.ബോബി, ബോബന് സാമുവല്‍, ഷിബു ചക്രവര്‍ത്തി, വിനോദ് ഗുരുവായൂര്‍, തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും ഈ ചടങ്ങില്‍ പങ്കെടുത്തവരില്‍ പ്രധാനികളാണ്.
അയ്യപ്പന് അവതരിപ്പിക്കുന്ന ഈ ചിത്രം രെജീഷ് പ്രൊഡക്ഷന്‍സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് രവി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. രജീഷാണ് നിര്‍മ്മിക്കുന്നത്.
എക്സിക്യട്ടീവ് പ്രൊഡ്യൂസര്‍- രവി മാത്യു.
രെജീഷാ വിജയനും, പ്രിയാ വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, അലെന്‍സിയര്‍, പ്രേം പ്രകാശ്, ഷെബിന്‍ ബെന്‍സണ്‍, പ്രശാന്ത് അലക്സാണ്ഡര്, വിനോദ് പറവൂര്‍, ജിയോ ബേബി എന്നിവരും പ്രധാന താരങ്ങളാണ്.
ബോബി സഞ്ജയ് യുടെ കഥക്ക് ജാസിംബലാല്നെല് സണ്‍ ജോസഫ് എന്നിവര്‍ തിരക്കഥ രചിക്കുന്നു.
ഷാന്‍ റഹ്മാന്റേതാണ് സംഗീതം. രാജ് വേല് മോഹന്‍ ഛായാഗ്രഹണവും അര്ജുന് ബെന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- രാഖില്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- മെല്‍വി ജെ., പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവെട്ടത്ത്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- സന്തോഷ് പട്ടാമ്പി.
Online PR - CinemaNewsAgency.Com