CNA
കൊച്ചി:
നിരവധി ദേശീയ അന്തര്‍ദേശീയ ചലചിത്ര മേളകളില്‍ ശ്രദ്ധേയമായ അഭിലാഷ് എസ് സംവിധാനം ചെയ്ത കുട്ടികളുടെ സിനിമ 'കൊന്നപ്പൂക്കളും മാമ്പഴവും' ഒ ടി ടിക്കു ശേഷം യൂട്യൂബിലും റിലീസായി. വില്ലേജ് ടാക്കീസ് പ്രൊഡക്ഷന്‍സിന്റെ (Village Talkies Productions) യൂട്യൂബ് ചാനലിലാണ് ചിത്രും റിലീസായിരിക്കുന്നത്.
മള്‍ട്ടിപ്പിള്‍ സ്ട്രീമിംഗ് സാധ്യത പരീക്ഷിക്കുന്ന ഈ സിനിമ ഹൈഹോപ്സ്, ഫസ്റ്റ് ഷോ, ലൈംലൈറ്റ്, സിനിയ, മെയിന്‍ സ്ട്രീം, ഏകം, കൂടെ തുടങ്ങി 6 ഓ ടി ടി പ്ലാറ്റ് ഫോമുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് ആദ്യം എത്തിയത്.
'അമിതമായ ആഗ്രഹങ്ങള്‍ മാതാപിതാക്കള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ സ്വന്തം കഴിവുകള്‍ കണ്ടെത്താനാകാതെ പോകുന്ന, സ്വതന്ത്ര ജീവിതം നഷ്ടമാകുന്ന കുട്ടികളുടെ സംഘര്‍ഷങ്ങളുടെ ദൃശ്യാവിഷ്ക്കാരമാണ് 'കൊന്നപൂക്കളും മാമ്പഴവും' എന്ന് സംവിധായകന് അഭിലാഷ് എസ് പറയുന്നു.
ദേശീയ അന്തര്‍ ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ കുട്ടികളുടെ ചിത്രത്തില്‍ ഫല്‍വേഴ്സ് ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ഫിലിപ്പ്, മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ ജേക്കബ്, മാസ്റ്റര്‍ അഹരോന് സനില്‍ ബേബി അനഘ, ഹരിലാല്‍, സതീഷ് കല്ലകുളം, സൂര്യലാല്‍, ശ്യാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ആദര്‍ശ് കുര്യന് നിര്‍വ്വഹിക്കുന്നു. അഡ്വക്കേറ്റ് സനില്‍ മാവേലില്‍ എഴുതിയ വരികള്‍ക്ക് ഷാരൂണ്‍ സലീം ഈണം പകര്‍ന്ന ഗാനം സരിഗമപ ഫെയിം ഭരത് സജികുമാര്‍ ആലപിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജേഷ് കുര്യനാട്, മേക്കപ്പ്- ജോണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍- അച്ചു ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍- ജിബിന്‍ എസ് ജോബ്, സൗണ്ട്- ഗണേശ് മാരാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിഷ്ണു സുകുമാരന്‍.
ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ 2019, ലണ്ടന്‍ ഇന്റര്‍നാഷണല്‍ മോഷന്‍ പിക്ചേഴ്സ് അവാര്‍ഡ്സ്, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ്ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെഷന് ഉള്‍പ്പെടെയുള്ളവയില്‍ ചിത്രം ഒഫീഷ്യല്‍ സെലക്ഷന് നേടി, വിഷ്വല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (2019) റഷ്യയിലെ സെമി ഫൈനലിസ്റ്റ് കൂടിയാണ് 'കൊന്നപൂക്കളും മാമ്പഴവും'. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com