MM Kamath
പാലക്കാട്:
മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കൂമന്'(The Night Rider).
അനന്യാ ഫിലിംസിന്റെ ബാനറില്‍ ആല്വിന് ആന്റണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ഫെബ്രുവരി ഇരുപത്തിനാല് വ്യാഴാഴ്ച്ച പാലക്കാട്ടെ പോത്തുണ്ടി ശിവക്ഷേത്ര സനിധിയില്‍ വച്ച് ലളിതമായ ചടങ്ങോടെ തുടക്കമിട്ടു.
ജീത്തു ജോസഫ് ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്. തുടര്‍ന്ന് ആല്വിന് ആന്റണി, കെ.ആര്. കൃഷ്ണകുമാര്‍ (തിരക്കഥാകൃത്ത്), സതീഷ് കുറുപ്പ്, ലിന്‍ഡാ ജിത്തു, എയ്ഞ്ചലീനാ മേരി ആന്റണി, മനു പത്മനാഭന്, നൗഷാദ് ആലത്തൂര്‍, കെ.എ.എം. ജലീല്‍ എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
ലിന്റൊജിത്തു സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഏയ്ഞ്ചലീനാ മേരി ആന്റണി ഫസ്റ്റ് ക്ലാപ്പും നല്കി.
കേരള തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലര്‍ മൂവിയാണ് ജീത്തു ജോസഫ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്, ബൈജു സന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു, അഭിരാം രാധാകൃഷ്ണന്, പ്രശാന്ത് മുരളി ('ജാന്‍. എ. മന്' ഫെയിം), ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ, പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന് ചേര്‍ത്തല, ആദം അയൂബ്, ഹന്നാ റെജി കോശി, ശ്രിയാ നാഥ്, പൗളിവല്‍സന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ.ആര്.കൃഷ്ണ കുമാറിന്റേതാണ് തിരക്കഥ. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകരുന്നു.
സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും വി.എസ്. വിനായക് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- രാജീവ് കോവിലകം, മേക്കപ്പ്- രതീഷ് വിജയന്, കോസ്റ്റും ഡിസൈന്‍- ലിന്റൊജീത്തു, കോ. ഡയറക്ടര്‍- അര്‍ഫാസ് അയൂബ്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- സോണി, ജി. സോളമന്, ഭാസ്ക്കരന്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ലിബിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍- രാഹുല്‍ കെ., പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഡിക്സന് പൊടുത്താസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്- മനു പന്മനാഭന്‍, എയ്ഞ്ചലീനാ ആന്റണി, ജയചന്ദ്രന് കല്ലാടത്ത്.
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ബന്നറ്റ് എം. വര്‍ഗീസ്.
Online PR - CinemaNewsAgency.Com