സി എന്‍ എ
കൊച്ചി:
സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായ 'കൂറ'യുടെ മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ജോജന്‍ സിനിമാസിന്റെ ബാനറില്‍ നവാഗതനായ വൈശാഖ് ജോജന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൂറ'.
കീര്‍ത്തി ആനന്ദ്, വാര്‍ത്തിക് എന്നീ പുതുമുഖതാരങ്ങള്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായകനും നായികയും ഉള്‍പ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം പുതുമുഖങ്ങളെയാണ് ജോജന്‍ സിനിമാസ് കൂറയിലൂടെ അവതരിപ്പിക്കുന്നത്.
പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊ. ശോഭീന്ദ്രന് ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. കൂറയെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്സണ്‍ എന്ന കേന്ദ്രകഥാപാത്രത്തിനെ കുറിച്ചുള്ള ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്നുണ്ട് ചിത്രത്തിന്റെ ട്രെയിലര്‍.
നീസ്ട്രീമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. സപ്തംബര്‍ 9ന് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ നീസ്ട്രീം, സൈന പ്ലേ എന്നിവയിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
കോപ്രൊഡ്യൂസേഴ്സ്- ഡോ. ബിന്ദു കൃഷ്ണാനന്ദ്, ഡോ. ദീപേഷ് കരിമ്പുങ്കര എന്നിവരാണ്. അരുണ്‍ കൂത്തടുത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിങ്- വൈശാഖ് ജോജന്‍, സംഗീതം- നിതിന്‍ പീതാംബരന്, ഏ. ജി ശ്രീരാഗ്, പശ്ചാത്തലസംഗീതം- നിതിന്‍ പീതാംബരന്, കലാസംവിധാനം- അതുല്‍ സദാനന്ദന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജനുലാല്‍ തയ്യില്‍, ശബ്ദമിശ്രണം- ശ്യാംറോഷ്, അസോസിയേറ്റ് ഡയറക്ടര്‍- റാനിഷ്, അസിസ്റ്റന്റ് ഡയറക്ടര്‍- അക്ഷയ്കുമാര്‍, ഡിജിറ്റല്‍ ഹെഡ്- നിപുണ്‍ ഗണേഷ്, ചമയം- ആതിര മണി, പി.ആര്.ഒ- സുനിത സുനില്‍.