സി എന്‍ എ-
കൊച്ചി:
കോവിഡിനെത്തുടര്‍ന്ന് തിയേറ്ററില്‍ നിന്നും മാറിയ 'കോഴിപ്പോര്' ആമസോണ്‍ പ്രൈമില്‍ മുന്‍നിരയില്‍ എത്തി.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വമ്പിച്ച പ്രേക്ഷക പ്രശംസയും റേറ്റിംഗും നേടി സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം ഇടം പിടിച്ചിരിക്കുകയാണ് 'കോഴിപ്പോര്'.
നവാഗതരായ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്ത ചിത്രം, മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ടിരുന്ന സമയത്താണ് കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചത്. പിന്നീട് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വാങ്ങുകയായിരുന്നു.
ജെ പിക് മൂവീസിന്റെ ബാനറില്‍ വി.ജി. ജയകുമാര്‍ നിര്‍മ്മിച്ച 'കോഴിപ്പോരില്‍ ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍, പൗളി വത്സന്, ജോളി ചിറയത്ത്, വീണ നന്ദകുമാര്‍, ജിനോയ് ജനാര്ദ്ദനന്, നവജിത് നാരായണന്, സരിന്, അഞ്ജലി നായര്‍, ഷൈനി സാറാ, ഗീതി സംഗീത, ജിബിറ്റ് ജോര്‍ജ്, രശ്മി അനില്‍, നന്ദിനി ശ്രീ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു.
ചിത്രത്തില്‍ വിനായക് ശശികുമാര്‍ എഴുതി ബിജിബാല്‍ സംഗീതം നല്കിയ ഗാനങ്ങള്‍ ഹിറ്റാണ്.
രാഗേഷ് നാരായണന് ക്യാമറയും, അപ്പു ഭട്ടതിരി എഡിറ്റിംഗും, മനു ജഗദ് കലാ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റേറ്റിംഗ് 4.5/5 ആണ്..
'ദൃശ്യം2', 'മാസ്റ്റര്‍', 'അയ്യപ്പനും കോശിയും' തുടങ്ങിയ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം നാലാം സ്ഥാനത്താണ് ആമസോണ്‍ പ്രൈമില്‍ കോഴിപ്പോരിന്റെ നിലവിലെ സ്ഥാനം.