CNA
തിരു:
സൈബര്‍ ചതിക്കുഴിയും അജ്ഞാത ഫോണ്‍ കോളുകളും ഇതിവൃത്തമാകുന്ന ഹൃസ്വ ചിത്രം 'ക്രമം' എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം റിലീസായി.
മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ സിനിമാസില്‍ (25-05-2022) രാവിലെ പത്ത് മണിക്കാണ് ഷോ. തീയറ്ററില്‍ ഒറ്റഷോ മാത്രമാണ് ഉള്ളത്. പിന്നീട് യു ട്യൂബില്‍ ചിത്രം റിലീസ് ചെയ്യും. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുള്ള കെ.കെ യാണ് ചിത്രം ഒരുക്കുന്നത്.
തമിഴ് ചലച്ചിത്ര താരം അര്ജുന് ദാസ് നായകനായ 'റാന്‍ഡം നമ്പേഴ്സ്' എന്ന ഷോര്‍ട് മൂവിയുടെ റീമേക് വേര്‍ഷന്‍ ആണ് 'ക്രമം'.
ജിത്തു ചന്ദ്രന് ഛായാഗ്രഹണം നിര്‍വ്വഹിച്ച് വിശാല്‍ സംഗീതം നല്കുന്ന ഷോര്‍ട്ട് മൂവിയില്‍ അമര്‍ നാഥ്, ഖല്ഫാന്, മേഘ പദ്മകുമാര്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്പെന്സുകള് നിലനിര്‍ത്തി ത്രില്ലടിപ്പിക്കുന്ന 32 മിനിറ്റ് ദൈര്‍ഘ്യമുള്ള 'ക്രമം' മികച്ച ഒരു ദൃശ്യാനുഭം തന്നെയാണ്.
3 മെന്‍ പിക്ചര്‍സിന്റെ ബാനറില്‍ വൈദര്‍ശ് ഹരിചന്ദ്രന് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
യൂ ട്യൂബ് വെബ് സീരീസുകളും ഷോര്‍ട്ട് ഫിലിമുകളും കൊണ്ട് ശ്രദ്ധേയരായ 'പ്രീമിയര്‍ പദ്മിനി' ചാനലില്‍ ആണ് ഷോര്‍ട്ട് മൂവി റിലീസ് ചെയ്യുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം സൗജന്യമാണ്.
Online PR - CiemaNewsAgency.Com