സി എന്‍ എ-
കൊച്ചി:
കുറുവിലങ്ങാട് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൃഷ്ണലാല്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആവുകയും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരുപാട് വര്‍ഷങ്ങളായി നിരവധി സിനിമകളില്‍ ഫോക്കസ് പുള്ളര്‍ ആയി വര്‍ക്ക് ചെയ്തിട്ടുള്ള ഒരാളാണ് കൃഷ്ണലാല്‍. സ്വന്തമായി ക്യാമറയുണ്ട്, വിവണ് സിനിമ യൂണിറ്റിന്റെ പാര്ട്ടനറുമാണ്. മാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട ഫോക്കസ് പുള്ളര്‍ ശശിയും കൃഷ്ണലാലും സുഹൃത്തുക്കളും സഹയാത്രികരും പാര്‍ട്ണര്‍മാരും ആയിരുന്നു. സഹയാത്രികന്റെ വേര്‍പാട് ഉണങ്ങും മുമ്പേയാണ് കൃഷ്ണ ലാലും യാത്രയാവുന്നത്.