മഞ്ജു ഗോപിനാഥ്-
കൊച്ചി:
എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന് സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്നു. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് എന്ന ബാനറില്‍ ഒരു കോമഡി ബേസ്ഡ് ഹൊറര്‍ ത്രില്ലറാണ് പുതിയ സിനിമ. നവംബര്‍ 23 ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന വേഷങ്ങളിലെത്തുന്നു. 'പൊടിമീശ മുളയ്ക്കണ കാലം...' എന്ന എവര്‍ഗ്രീന്‍ സോങ്ങ് ഒരുക്കിയ സംഗീത സംവിധായകന് ആനന്ദ് മധുസൂദനന് ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമാക്കുണ്ട്. ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന- ഹരി നാരായണന്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മേക്കിംഗിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു. 'ബാഹുബലി', 'പത്മാവത്' എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണല്‍ അവാര്‍ഡ് ജേതാവുമായ ജെസ്റ്റിന് ജോസാണ് സൗണ്ട് ഡിസൈനര്‍. എഡിറ്റിംഗ്- കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- എം. ബാവ, കോസ്റ്റ്യൂം ഡിസൈന്‍- ആരതി ഗോപാല്‍, മേക്കപ്പ്- നജില്‍ അഞ്ചല്‍, അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് എസ്, സംഘട്ടന രംഗങ്ങള്‍ അഷ്റഫ് ഗുരുക്കള്‍ എന്നിവരാണ്. സ്റ്റില്‍സ്- മഹേഷ് മഹി മഹേശ്വര്. പ്രൊഡക്ഷന്‍ കണ്ട്രോളര്- റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അമ്പിളി കോട്ടയം, പബ്ലിസിറ്റി ഡിസൈന്‍സ്- ആര്‍ട്ടോ കാര്‍പസ്, പിആര്‍ഒ- മഞ്ജു ഗോപിനാഥ്.
'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' എന്ന സിനിമയ്ക്ക് വേണ്ടി 'വികൃതി', 'പാ.വ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്സ് ആര്‍ട്ടിസ്റ്റുമായ അജീഷ് പി തോമസ് ഒരുക്കിയ ടൈറ്റില്‍ അനിമേഷന്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഇഫാര്‍ മീഡിയയാണ് 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' വിതരണം നിര്‍വ്വഹിക്കുന്നത്.