Editor - MM Kamath
കൊച്ചി:
നവാഗത സംവിധായകനായ രാജീവ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന 'ക്ഷണികം' എന്ന മലയാള ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
മെഗാസ്റ്റാര്‍ മമ്മുട്ടിയുടേയും ജയസൂര്യ, ജോജൂ ജോര്‍ജ്ജ്, ഐശ്വര്യാലക്ഷ്മി തുടങ്ങിയ പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ജൂവല്‍ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ നടനായ രൂപേഷ് രാജ് നായക കഥാപാത്രമാകുന്നു.
നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, മീര നായര്‍, സ്മിത അമ്പു എന്നീ മുന്‍നിര താരങ്ങളോടൊപ്പം രോഹിത്ത് നായര്‍, ഹരിശങ്കര്‍, ഓസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒട്ടനവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.
Dr. ഷീജ വക്കം രചിച്ച വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് Dr. V. T സുനില്‍ അണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് K. S ചിത്രയും, K. ഹരിശങ്കറുമാണ്.
ഈ ചിത്രത്തിന്റെ സോങ് മിക്സ് ചെയ്യുന്നത് ഹരി കൃഷ്ണനും, സോങ് മാസ്റ്ററിങ് ചെയ്യുന്നത് ഇന്ത്യയിലെ തന്നെ പ്രമുഖനായ ശദാബ് റയീന്‍ (Mumbai)ആണ്.
പശ്ചാതല സംഗീതം ഒരുക്കുന്നത് സാംസണ് സില്‍വയാണ്.
യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ദീപ്തി നായര്‍ എഴുതിയിരിക്കുന്ന കഥക്കും തിരക്കഥക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അരവിന്ദ് അനില്‍ ആണ്.
'വില്ലന്‍' എന്ന സിനിമക്ക് ശേഷം 8K RAW യില്‍ ഇന്ത്യയില്‍ ഷൂട്ട് ചെയ്തിരിക്കുന്ന രണ്ടാമത്തെ സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
എഡിറ്റര്‍- രാകേഷ് അശോക, പോസ്റ്റര്‍ ഡിസൈന്‍- അധിന് ഒള്ളൂര്.
ഗവണ്മെന്റിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഈ ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
ആര് പ്രൊഡക്ഷന്‍സ് ഫിലിമിയാണ് 'ക്ഷണികത്തിന്റെ നിര്‍മ്മാണം.
ഈ ചിത്രം സ്നേഹത്തിന്റെ വ്യത്യസ്ത തലങ്ങളുടെ നേര്‍കാഴ്ചയുടെ ഭാവഭേദമാണ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരത്തില്‍ ഈ ചലച്ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Online PR - CinemaNewsAgency.Com