സി എന്‍ എ-
കൊച്ചി:
മലയാളി പ്രേക്ഷകരും സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ ആദ്യ ഗാനമെത്തി.
കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പാടിയിരിക്കുന്ന 'കുഞ്ഞുകുഞ്ഞാലിക്ക് ഒന്നുറങ്ങേണം' എന്ന് തുടങ്ങുന്ന താരാട്ട് പാട്ടാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് മലയാളത്തില്‍ വരികളെഴുതിയിരിക്കുന്നത്. സംഗീതം പകര്‍ന്നിരിക്കുന്നത് റോണി റാഫേലാണ്.
അഞ്ച് ഭാഷകളിലായാണ് ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തുന്നത്. 100 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍, മധു, അര്ജുന് സര്‍ജ, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, കല്യാണി പ്രിയദര്ശന്, സുഹാസിനി, കീര്‍ത്തി സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.