MM Kamath
കൊച്ചി:
നവാഗതനായ നിവിന്‍ ദാമോദരന്റെ ചിത്രം 'കുറാത്ത്' ന്റെ പുതിയ പോസ്റ്റര്‍ വിജയദശമി ദിനത്തില്‍ പുറത്തിറങ്ങി.
ബാബാ ഫിലിം കമ്പനിയുടെ ബാനറില്‍ ഹമദ് ബിന്‍ ബാബയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിഗൂഢതകള്‍ നിറഞ്ഞ ഒരു പോസ്റ്റര്‍ ആണ് ഇറങ്ങിയിരിക്കുന്നത്. രാത്രിയില്‍ ഒരു സെമിതേരിയുടെ പശ്ചാത്തലമാണ് പോസ്റ്ററില്‍ കാണാനാവുന്നതും. മുമ്പ് പുറത്തിറങ്ങിയ തികച്ചും ദുരൂഹത നിറഞ്ഞ ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ താരംഗമായിരിക്കുകയാണ്. 'ഐആം ദി പോപ്പ്' എന്ന ടാഗ് ലൈനില്‍ എത്തിയ പോസ്റ്ററില്‍ മലയാള സിനിമയില്‍ കണ്ടു പരിചയമില്ലാത്ത ആന്റിക്രൈസ്റ്റ് കഥാപശ്ചാതലത്തില്‍ വരുന്ന ചിത്രം കൂടിയാണ് 'കുറാത്ത്' എന്നാണ് സൂചിപ്പിക്കുന്നത്.
നവംബര്‍ അവസാനത്തിലേക്ക് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും.
ഛായാഗ്രഹണം- രവിചന്ദ്രന്‍. കഥ, തിരക്കഥ, സംഭാഷണം- അജേഷ് സെബാസ്റ്റ്യന്‍, പ്രോജക്ട് ഡിസൈനര്‍- എന്‍.എം ബാദുഷ, എഡിറ്റര്‍- ഡിപിന് ദിവാകരന്, സംഗീതം- പി.എസ്. ജയഹരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹസ് ബാല, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, മേക്കപ്പ്- പി.വി ശങ്കര്‍, ആക്ഷന്‍- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ.ജെ വിനയന്, സ്റ്റില്‍സ്- ഹരി തിരുമല, ഡിസൈന്‍- സഹീര്‍ റഹ്മാന്, പി.ആര്.ഒ- പി. ശിവപ്രസാദ്.
Online PR - CinemaNewsAgency.Com