എം.എം. കമ്മത്ത്-
കൊച്ചി:
വിഷ്ണു ഉണ്ണികൃഷ്ണന് കേന്ദ്രകഥാപാത്രമായി എത്തുന്ന ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ 'കുറി' ജൂലൈ 8 ന് തിയേറ്ററുകളിലെത്തുന്നു.
കോക്കേഴ്സ് ഫിലിംസ് പുതിയ തലമുറകളിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് 'കുറി'.
കോക്കേഴ്സ് മീഡിയാ എന്റെര്ടെയിന്മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം കെ.ആര്. പ്രവീണ്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
വിഷ്ണു ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'കുറി'ക്കുണ്ട്.
ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ത്രില്ലര്‍ കഥ പറയുകയാണ് ഈ ചിത്രം. വിജയദശമി ദിനത്തിലാണ് വണ്ടിപ്പെരിയാറില്‍ 'കുറി'യുടെ ചിത്രീകരണമാരംഭിച്ചത്.
ഈ ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് പുറമെ അതിഥി രവി, സുരഭി ലക്ഷ്മി, വിനോദ് തോമസ്, വിഷ്ണു ഗോവിന്ദന്, സാഗര്‍ സൂര്യ, ചാലി പാല, പ്രമോദ് വെളിയനാട് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.
ഛായാഗ്രഹണം- സന്തോഷ് സി പിള്ള, എഡിറ്റിങ്- റഷിന് അഹമ്മദ്. ബി.കെ. ഹരിനാരായണന്ന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു.
കലാസംവിധാനം- രാജീവ് കോവിലകം, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, നിര്‍മ്മാണ നിര്‍വ്വഹണം- നോബിള്‍ ജേക്കബ്, ചമയം- ജിതേഷ് പൊയ്യ, സംഭാഷണം- ഹരിമോഹന്‍ ജി, താര നിര്‍ണയം- ശരണ്‍ എസ് എസ്, ശബ്ദ രൂപകല്പന- വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, ശബ്ദ മിശ്രണം- ഡാന്‍ ജോസ്, വര്‍ണ്ണ സന്നിവേശം- ലിജു പ്രഭാകര്‍, നൃത്ത സംവിധാനം- മനോജ് ഫീഡാക്, സംഘട്ടനം- ആല്വിന് അലക്സ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- പ്രകാശ് കെ. മധു, നിര്‍മ്മാണ നിര്‍വ്വഹണം- ഷിഹാബ് വെണ്ണല, ദൃശ്യവിശേഷ നിര്‍മിതി- ബ്ലിസ് പിക്സല്‍സ്, നിശ്ചല ഛായാഗ്രഹണം- സേതു അതിപ്പിള്ളില്, പരസ്യകല- അര്ജുന് ജി ബി.
കോക്കേഴ്സ് മീഡിയ റിലീസ് ചിത്രം ജൂലൈ 8 ന് തിയേറ്ററുകളിലെത്തിക്കും.
Online PR - CinemaNewsAgency.Com