എ എസ് ദിനേശ്-
കൊച്ചി:
വിനീത് ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജയലാല്‍ ദിവാകരന് സംവിധാനം ചെയ്യുന്ന 'കുറുക്കന്' എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
വര്‍ണ്ണച്ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ചിത്രം നിര്‍മ്മിക്കുന്നു. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിങ്ങ് തിരക്കഥ സംഭാഷണമെഴുതുന്നു.
ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ശ്രീനിവാസന്, അജു വര്‍ഗീസ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് പുരോഗമിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com