CNA
തിരു:
പ്രമാദമായ കഴക്കൂട്ടം ദമ്പതി കൊലക്കേസിന്റെ കുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്ന ചിത്രമാണ് 'കുരുക്ക്'. നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
ഏറെയും പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി.ഐ. സാജന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനില്‍ ആന്റോ എന്ന നടനാണ്.
ദുല്‍ഖര്‍ സല്മാന് ആദ്യമായി അഭിനയ രംഗത്തെത്തിയ 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടന്നാണ് അനില്‍ ആന്റോ.
'ആര്.ജെ. മഡോണ' എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടായിരത്തി ഇരുപത്തിരണ്ടിലെ ഇസ്താന്‍ ബുള്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്ക്കാരത്തിന് അര്‍ഹനായിട്ടുണ്ട്.
അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തുന്ന 'പപ്പ', 'അതേര്‍സ്' എന്നീ ചിത്രങ്ങളില്‍ നായകനായി അഭിനയിക്കുകയും ചെയ്ത് ശ്രദ്ധേയനായി വരുന്ന നടനാണ് അനില്‍ ആന്റോ.
ഈ ചിത്രത്തിലെ സി.ഐ. സാജന് ഫിലിപ്പ് എന്ന കഥാപാത്രം അനില്‍ ആന്റോയെ മെയിന്‍ സ്ട്രീം സിനിമയിലെ മുന്‍നിരയിലേക്കു കടന്നു വരുവാന്‍ കഴിയുമെന്നു തന്നെ വിശ്വസിക്കാം.
ഐ.ടി. ജീവനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കഴക്കൂട്ടത്ത് ഒരു മണിക്കൂറിനുള്ളില്‍ ഐ.ടി. ദമ്പതിമാരായ റുബിനും സ്നേഹയും കൊല്ലപ്പെടുന്നു. നിഗൂഢമായ ഈ കൊലപാതകത്തിന്റെ അന്വേഷണമാണ് ഈ ചിത്രം.
കേരളത്തെ നടുക്കിയ ഇരട്ടക്കൊല തലസ്ഥാന നഗരിയെ വിവാദ കുരുക്കിലേക്ക് തള്ളിയിട്ട സങ്കീര്‍ണ്ണ സാഹചര്യത്തെ കഴക്കൂട്ടം സി.ഐ. സാജന് ഫിലിപ്പ് മറികടന്ന് അസ്വഭാവിക മരണങ്ങളുടെ കുരുക്ക് അഴിക്കുകയും ചെയ്യുയാണ് 'കുരുക്ക്' എന്ന ചിത്രത്തിലൂടെ അഭിജിത്ത് നൂറ്റാണി ചെയ്യുന്നത്.
റുബിന്‍ - സ്നേഹ ദമ്പതി കൊലക്കേസിലെ കുറ്റവാളികളെ തെരഞ്ഞുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ യാത്രയും അയാളുടെ കണ്ടെത്തലും യാഥാര്‍ത്ഥ്യബോധത്തോടെ ആവിഷ്ക്കരിക്കപ്പെടുന്നു.
ഏറെ സസ്പെന്സുകള് ഒളിപ്പിച്ച ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ഈ ചിത്രം.
ബാലാജി ശര്‍മ്മ, മീര, പ്രീതാ പ്രദീപ്, മഹേഷ്, ശ്രീജിത്ത്, ശ്രീകാന്ത്, സുബിന് ടാര്സന്, എന്നീ താരങ്ങളും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനരചന- രാജേഷ് നീണ്ടകര, ഷാനി ഭുവന്. സംഗീതം- യു.എസ്. ദീക്ഷിത്- സുരേഷ് പെരിനാട്, ഛായാഗ്രഹണം- റെജിന്‍ സാന്റോ, കലാസംവിധാനം- രതീഷ് വലിയകുളങ്ങര, കോസ്റ്റ്യൂം ഡിസൈന്േ- രാംദാസ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂര്‍, കോ റൈറ്റര്‍ & ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര്- ജിംഷാര്‍,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുഹാസ് അശോകന്, പ്രൊജക്റ്റ് ഡിസൈനര്‍- അഖില്‍ അനിരുദ്ധ്, ഫിനാന്‍സ് മാനേജര്‍- അക്ഷയ് ജെ., ഫിനാന്‍സ് കണ്ട്രോളര്- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- കുര്യന് ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മുരുകന് എസ്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- അജി മസ്ക്കറ്റ്.
Online PR - CinemaNewsAgency.Com