CNA
പൊന്മന:
പ്രശസ്ത ചലച്ചിത്ര താരം ചാര്‍മിള ആദ്യമായി ഒരു ആക്ഷന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കുറുനരി'.
ഹാരിസ് കെ ഇസ്മയില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'കുറുനരി' എന്ന ചിത്രത്തില്‍ വിഷ്ണു ജി നാഥ് ബിജി ബിജു എന്നിവര്‍ നായികാ നായകന്മാരാവുന്നു.
എന്‍ എം ബാദുഷ, നാരായണന് കുട്ടി, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, ആലപ്പി സുദര്ശന് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ സിജോ സജാദ്, ദീപ്തി മനോജ്, വിഷ്ണു കെ സി, പ്രദീപ്, മുഹ്സിന് ബാപ്പു, ഷിബു വിളവിനാല്‍, അജു ജോര്‍ജ് വര്‍ഗീസ്, അസ്മിന് സുധീര്‍, അമ്പിളി, ചിപ്പി തിലകന് തുടങ്ങിയവരും അഭിനയിക്കുന്നു.
സ്കൈ ബ്ലൂ പിക്ച്ചേഴ്സിന്റെ ബാനറില്‍ വിഷ്ണു ജി നാഥ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ലിപിന്‍ നാരായണന് നിര്‍വഹിക്കുന്നു.
ഗാനരചനയും സംഗീത സംവിധാനവും ഷിഫ്കത്ത് റാഫി നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- അനൂപ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- തമ്പി വര്‍ഗീസ്, ആര്‍ട്ട്- കമല്‍, കോസ്റ്റ്യൂം- റോസിയ, സ്റ്റില്‍- അഭിലാഷ് ഇടമണ്‍, മേക്കപ്പ്- അബ്ദു ഗുഡലൂര്‍,
അസോസിയേറ്റ്- ഡോക്ടര്‍ സോഫിയ തരകന്.
പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി ബോള്‍ഡ് കഥാപാത്രവുമായി ശക്തമായ തിരിച്ചു വരുകയാണ് 'കുറുനരി'യിലൂടെ ചാര്‍മിള.
ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം പൊന്മനയില് ചിത്രീകരണം പുരോഗമിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com