സി എന്‍ എ-
കൊച്ചി:
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്മാന് അഭിനയിക്കുന്ന 'കുറുപ്പ്' മെയ് 28ന് പ്രദര്‍ശനത്തിനെത്തും.
ലോക്ഡൗണില്‍ കുറുപ്പിനെ ഒടിടി പ്ലാറ്റ്ഫോമിന് വിറ്റെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ട് ദുല്‍ഖര്‍ സല്മാന് തന്നെ രംഗത്തെത്തുകയായിരുന്നു.
'കുറുപ്പ്' അഞ്ചു ഭാഷകളിലായി സിനിമ റിലീസ് ചെയ്യുമെന്നും അത് തിയേറ്ററില്‍ ആയിരിക്കുമെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
'സെക്കന്റ് ഷോ' എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷങ്ങളുടെ ഇടവേളക്ക് വിരാമമിട്ടു കൊണ്ട് ദുല്‍ഖറും സംവിധായകന് ശ്രീനാഥ് രാജേന്ദ്രനും കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുറുപ്പിനുണ്ട്.
ഇന്ദ്രജിത്ത് സുകുമാരന്‍, ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, ശോഭിത ധൂലിപാല, സുരഭി ലക്ഷ്മി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ജിതിന് കെ ജോസിന്റെ കഥക്ക് കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
എം സ്റ്റാര്‍ എന്റര്ടൈന്മെന്റും ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന് ശ്യാം സംഗീതം ഒരുക്കുന്നു.