സി എന്‍ എ-
കൊച്ചി:
കേരള പോലീസിന്റെ അന്വേഷണചരിത്രത്തില്‍ ഇന്നും ഒരു മരീചികയായി തുടരുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം 'കുറുപ്പ്' എന്ന ചിത്രത്തിന്റെ നിഗൂഢതകള്‍ നിറഞ്ഞ ട്രെയ്ലര് എത്തി.
പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്ലര് അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ' ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് സംവിധാനം നിര്‍വ്വഹിക്കുന്ന 'കുറുപ്പ്' മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ നവംബര്‍ 12നാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
കേരളത്തില്‍ മാത്രം നാനൂറിലധികം തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണറിയാന്‍ സാധിച്ചത്.
ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമെന്നതും ദുല്‍ഖറിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീരുകയാണ് 'കുറുപ്പ്'.
ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടെയിന്മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മാണം.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറുകളുണ്ടായിട്ടും അവയെല്ലാം അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കുവാനുള്ള ശ്രമം ഇപ്പോള്‍ വിജയിക്കുകയാണ്.
'മൂത്തോന്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.
ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.
ഛായാഗ്രഹണം- നിമിഷ് രവി, സംഗീത സംവിധാനം- സുഷിന് ശ്യാം, ക്രീയേറ്റീവ് ഡയറക്ടര്‍- വിനി വിശ്വ ലാല്‍.
കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍ ചന്ദ്രന്, സൗണ്ട് ഡിസൈന്‍- വിഘ്നേഷ് കിഷന് രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യര്‍, കോസ്റ്റ്യൂംസ്- പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, സ്റ്റില്‍സ്- ഷുഹൈബ് SBK, പോസ്റ്റര്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന് & എസ്തെറ്റിക് കുഞ്ഞമ്മ.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com