എംഎം കമ്മത്ത്
കൊച്ചി:
പൃഥ്വിരാജ് നായകനായെത്തുന്ന 'കുരുതി' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം റിലീസിന് ഒരുങ്ങി.
'കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്നാണ് 'കുരുതി'യുടെ ടാഗ്ലൈന്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ സെന്‍സറിങ്ങ് നടപടി പൂര്‍ത്തിയായി U/A സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
മുഖത്ത് മുറി പാടുകളൊടെ നില്ക്കുന്ന് പൃഥ്വിരാജിന്റെ പുതിയ രൂപവും പുതിയ പോസ്റ്ററിലൂടെ പുറത്തു വിട്ടു.
നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന 'കുരുതി'യില്‍ മുരളി ഗോപി, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ശ്രീന്ദ, മണികണ്ഠന് ആചാരി, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങി നീണ്ട നിരതന്നെ കഥാപാത്രങ്ങളാകുന്നുണ്ട്.
ഛായാഗ്രഹണം- അഭിനന്ദന് രാമാനുജന്. റഫീഖ് അഹമദിന്റെ വരികള്‍ക്ക് ജോക്സ് ബിജോയ് സംഗീതം പകരുന്നു.
തിരക്കഥ- അനിഷ് പള്ളിയാല്‍, എഡിറ്റിംഗ്- അഖിലേഷ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഗോകുല്‍ ദാസ്, പോസ്റ്റര്‍- ആനന്ദ് രാജേന്ദ്രന്, കോസ്റ്റ്യൂം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ് & ഡിസൈന്‍- അരുണ്‍ വര്‍മ, ഓഡിയോഗ്രഫി- രാജകൃഷ്ണന്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR- CNA.