സി എന്‍ എ-
കൊച്ചി:
ജനപ്രിയമായ കോമഡി ഷോകളും സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവരുടെ സ്റ്റേജ് ഷോകള്‍ക്കു വേണ്ടി തിരക്കഥകള്‍ രചിക്കുകയും, മിമിക്രി രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വക്കുകയും ചെയ്തിട്ടുള്ള, ഡി.കെ. ദിലീപ് സംവിധാന രംഗത്തെത്തുന്ന ആദ്യ ചിത്രമാണ് 'കുരുത്തോല പെരുന്നാള്‍'.
ചിത്രത്തിന്റെ പൂജ മാര്‍ച്ച് ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച രാവിലെ കൊച്ചിയില്‍ അമ്മ ഓഫീസില്‍ വച്ച് നടക്കുകയുണ്ടായി.
സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവരുടേയും അണിയറ പ്രവര്‍ത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യല് പ്രശസ്ത നടന് ശ്രീനിവാസന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമിട്ടത്.
ഇടവേള ബാബു, ജാസി ഗിഫ്റ്റ്, സജീഷ് മഞ്ചേരി ('ആറാട്ട്' സിനിമയുടെ നിര്‍മ്മാതാവ്), നിര്‍മ്മാതാവ് സിജി വാസു മാന്നാനം, ഹരിനാരായണന്, ദിനേശ് പണിക്കര്‍, ഛായാഗ്രാഹകന്‍ സജിത് വിസ്ത എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.
ശ്രീനിവാസന്, നെല്‍സണ്‍, ജാസി ഗിഫ്റ്റ്, ബിബിന്‍ ജോര്‍ജ്, ബിനു അടിമാലി, എന്നിവര്‍ ഈ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
മിലാ ഗ്രോസ് എന്റര്ടെയ്ന്മെന്റ് ആന്‍ഡ് മടപ്പുര മൂവിസിന്റ ബാനറില്‍ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ശ്രീനിവാസനും ഹരിഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും ഏതാനും പ്രശസ്ത താരങ്ങളും അണിനിരക്കുന്നു.
ഹരി നാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജാസി ഗിഫ്റ്റാണ്.
സജിത് വിസ്ത ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- കോയ, മേക്കപ്പ്- റഷീദ് കോഴിക്കോട്, കോസ്റ്റ്യും- ബ്യുസ്സി, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍ ജോസ്. ഏപ്രില്‍ അവസാന വാരത്തില്‍ കോഴിക്കോട്ടെ പെരുവണ്ണാമുഴിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
- വാഴൂര്‍ ജോസ്.
Online PR- CNA.