Editor- MM Kamath
പെരുവണ്ണാമൂഴി:
ഏറെ ജനപ്രീതി നേടിയ കോമഡി ഷോകളിലൂടെ പ്രേക്ഷകനു സുപരിചിതനായ ഡി.കെ. ദിലീപ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'കുരുത്തോല പെരുന്നാള്‍ എന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഇരുപത്തിയൊമ്പത് ബുധനാഴ്ച്ച കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയില്‍ ആരംഭിച്ചത്.
മിലാ ഗ്രോസ് എന്റെര്ടെയിന്മെന്റ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് മുടപ്പുര മൂവീസിന്റെ ബാനറില്‍ നിഥിന് പുറക്കാട്ട് ഈ ചിത്രം നിര്‍മ്മിക്കുന്നു.
കുടിയേറ്റ കര്‍ഷകരുടെ ജീവിത പശ്ചാത്തലത്തിലുടെ ഒരു പ്രണയകഥ തികച്ചും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന് ഈ ചിത്രത്തില്‍ ശ്രീനിവാസനായിത്തന്നെ അഭിനയിക്കുന്നു.
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസിഗിഫ്റ്റും പ്രധാന വേഷത്തിലഭിനയിക്കുന്നു.
സുധീഷ്, ജാഫര്‍ ഇടുക്കി, നെല്‍സണ്‍, ബിനു അടിമാലി, രവീന്ദ്രന്, കോട്ടയം നസീര്‍, ജയശങ്കര്‍, ആഷിക്, അപ്പുണ്ണി ശശി, ബേബി (ആക്ഷന്‍ ഹീറോ ഫെയിം) അംബികാ മോഹന്‍, ഉത്തര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരി നാരായണന്റെ ഗാനങ്ങള്‍ക്ക് ജാസി ഗിഫ്റ്റ് ഈണം പകര്‍ന്നിരിക്കുന്നു.
സജിത് വിസ്ത ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവാധാനം- കോയ, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യും ഡിസൈന്‍- ബ്യൂസി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- വിജിഷ് പിള്ള, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- ശ്യാം പ്രസാദ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ആന്റണി ചുള്ളിക്കല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദിലീപ് ചാമക്കാലാ.
പെരുവണ്ണാമൂഴി, കുറ്റിയാടി, പേരാമ്പ്ര ഭാഗങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ഷിജില്‍ ഒബ്സ് ക്യൂറാ.
Online PR - CinemaNewsAgency.Com