ന്യൂസ് ഡെസ്ക്-
കൊച്ചി :
ആസിഫ് അലി നായകനാവുന്ന രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. 'Man gets used to everything, The Scoundrel' (മനുഷ്യന് എന്തും ശീലമാകും മ....ന്) എന്നാണ് പോസ്റ്ററിലെ കാപ്ഷന്‍.
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ എന്നിവരുചിത്രത്തില് അഭിനയിക്കുന്നുണ്ട്.
ചിത്രം ഒരു പോലീസ് ത്രില്ലര്‍ ആണ്. ജനുവരി 26ന് കേരളത്തിലും രാജസ്ഥാനിലുമായിട്ടായിരുന്നു ചിത്രീകരണം തുടങ്ങിയത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്റ്, അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.