എംഎം കമ്മത്ത്
കൊച്ചി:
ആസിഫ് അലിയെ പ്രധാനകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ 'കുറ്റവും ശിക്ഷയും' ജൂലൈ രണ്ടിന് തിയേറ്ററുകളിലെത്തും.
'കുറ്റവും ശിക്ഷയും' റിലീസിങ് പോസ്റ്റര്‍ ആസിഫ് അലി, ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ ഒഫീഷ്യല്‍ പേജുകളിലൂടെ പുറത്തുവിട്ടു.
'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി. ആര്. നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് ബി. അജിത്കുമാര്‍ നിര്‍വ്വഹിക്കുന്നു. ക്യാമറ- സുരേഷ് രാജന്, സംഗീതം- ഡോണ്‍ വിന്‍സെന്റ്.
Online PR - CNA.