അഞ്ജു അഷറഫ്-
കൊച്ചി:
രാജീവ് രവി സംവിധാനം ചെയ്യുന്ന പോലീസ് ത്രില്ലര്‍ ചിത്രമായ കുറ്റവും ശിക്ഷയും എന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ കഴിഞ്ഞു. ഷൂട്ടിങ്ങ് സംഘം കൊച്ചിയില്‍ തിരിച്ചെത്തി. പോലീസ് കഥയിലെ നായകന് ആസിഫ് അലിയാണ്. കട്ടി മീശ വെച്ച് ഒരു പക്കാ പോലീസ് ലൂക്കിലേക്ക് മാറിയ ആസിഫ് അലിയുടെ പുതിയൊരു മുഖമായിരിക്കും സിനിമയില്‍ കാണുക. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ആസിഫ് അലി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. സണ്ണിവെയ്ന്, ഷറഫുദ്ദീന്, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ എന്നിവരും പോലീസുകാരായി അഭിനയിക്കുന്നുണ്ട്. ഒരു കേസന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസിലെ ചെറുപ്പക്കാരായ അഞ്ചു ഉദ്യോഗസ്ഥര്‍ രാജസ്ഥാനിലേക്ക് പോകുന്നു. അവിടുത്തെ പ്രത്യേക ജീവിതാന്തരീക്ഷവും സാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കെ ജീവന് പണയപ്പെടുത്തിയും കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ് എന്ന പോലീസുഉദ്യോഗസ്ഥന്റെ സര്‍വീസ് അനുഭവത്തില്‍ നിന്നാണ് സിനിമ യുടെ കഥ രൂപപ്പെടുന്നത്. സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് തിരക്കഥഎഴുതുന്നത്. ഇനി ഒരു അഞ്ച് ദിവസത്തെ വര്‍ക്ക് കേരളത്തിലുണ്ടാകും. അതോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും.