MM Kamath
കൊച്ചി:
ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ഫിലിം എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ, ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച 'കുട്ടി ദൈവം' റിലീസായി.
ഓരോ സീനുകളും ഒറ്റ ഷോര്‍ട്ടില്‍ എടുത്ത് പ്രധാന കഥാപാത്രത്തെ മുഴുനീളെ ചിത്രത്തില്‍ കാണിക്കാത്ത രീതിയിലാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
പ്രശസ്തനായ മാധ്യമ പ്രവര്ത്തകന് സജീവ് ഇളമ്പല്‍ തിരക്കഥ രചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥാതന്തു സംവിധായകനായ ഡോ. സുവിദ് വില്‍സന്റേത് തന്നെയാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സനല്‍ ലസ്റ്റര്‍ ആണ്. എഡിറ്റര്‍- നിഹാസ് നിസാര്‍, ആര്‍ട്ട്- ഓമനക്കുട്ടന്, മേക്കപ്പ്- നിഷ ബാലന്, കോസ്റ്റ്യൂം രേഷ് കുമാര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോമോന് ജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍- റോബിന് മാത്യു, അസിസ്റ്റന്റ് ക്യാമറാമാന്- വിവേക് എംഡി, പി.ആര്.ഒ- പി.ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- അരുണ്‍ ടിപി, ഡബ്ബിംഗ് (നായിക)- കൃപ പ്രകാശ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Online PR - CinemaNewsAgency.Com