സി എന്‍ എ-
ചെന്നൈ:
വിജയ് സേതുപതിയുടെ ഏറ്റവും പുതിയ മുഖമാണിത്. മീശയും താടിയും തലമുടിയും നീട്ടി വളര്‍ത്തി ശിവ രൂപത്തെ ഓര്‍മ്മപ്പെടുത്തുന്ന മുഖം. നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ച കണ്ണുകള്‍. 'ലാഭം' എന്ന രാഷ്ട്രീയ ചിത്രത്തില്‍ വിജയ് സേതുപതിയുടെ ഗെറ്റപ്പ് ഇങ്ങനെയൊക്കെയാണ്. എസ്.പി. ജനനാഥന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിലാണ് മക്കള്‍ സെല്വന് വിജയ് സേതുപതി പുതിയ അവതാരം എടുക്കുന്നത്. 'ലാഭമെന്ന ടൈറ്റിലിന് താഴെ ഡേ ലൈറ്റ് റോബറി എന്നാണ് എഴുതിയിരിക്കുന്നത്. ഇതൊരു സാമൂഹ്യരാഷ്ട്രീയ ത്രില്ലര്‍ ചിത്രമാണെന്ന സൂചനയും നല്‍കുന്നുണ്ട്. സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുകയും സമൂഹത്തിന് അറിവ് പകര്‍ന്നു നല്കി നേരായ വഴിയിലേക്ക് നയിക്കുന്ന പ്രതിഫലം ഇല്ലാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഒറ്റയാള്‍ പോരാളിയുടെ വേഷമാണ് ലാഭത്തില്‍ വിജയസേതുപതി അവതരിപ്പിക്കുന്ന കഥാപാത്രം.
ശ്രുതി ഹാസന്, ജഗപതി ബാബു, സായി ധന്‍ഷിക, കലയ്യരാസന്‍, രമേശ് തിലക്, ഷണ്മുഖ രാജന് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
വിജയ് സേതുപതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയ് സേതുപതിയും പി. അറുമുഖ കുമാറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വിജയ് സേതുപതി നിര്‍മ്മിക്കുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ലാഭത്തിനുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ തീയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.