MM Kamath
കൊച്ചി:
മംമ്ത മോഹന്‍ദാസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന് പ്രശാന്ത് മുരളി പദ്മനാഭന് ഒരുക്കിയ ത്രില്ലര്‍ ചിത്രം 'ലാല്‍ബാഗ്' മൂന്ന് ഭാഷകളിലായി നവംബറില്‍ റിലീസ് ചെയ്യും.
സംവിധായകന് പ്രശാന്ത് മുരളി പദ്മനാഭന് തന്നെയാണ് ഈ വാര്‍ത്ത തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
പൂര്‍ണമായും ബംഗളൂരില്‍ ചിത്രീകരിച്ച ഈ നോണ്‍ ലീനിയര്‍ സിനിമ മുന്നോട്ട് വെക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ ആണ്.
ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്.
'പൈസാ പൈസാ'യ്ക്ക് ശേഷം പ്രശാന്ത് മുരളി പദ്മനാഭന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ലാല്‍ബാഗ്' സെലിബ്സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം- രാഹുല്‍ രാജ്, ഛായാഗ്രഹണം- ആന്റണി ജോ.
ത്രില്ലര്‍ സ്വഭാവമുള്ള കുടുംബചിത്രമായ ലാല്‍ബാഗില്‍ മമ്ത മോഹന്‍ദാസിന് പുറമേ സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുല്‍ ദേവ് ഷെട്ടി, വികെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവര്‍ അഭിനയിക്കുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com