അഞ്ജു അഷറഫ്-
കൊച്ചി:
നടന് മധു വാര്യര്‍ സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം' എന്ന സിനിമയുടെ ചിത്രീകരണം വണ്ടിപ്പെരിയാര്‍, എറണാകുളം എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. സിനിമയുടെ പ്രധാന ലൊക്കേഷന്‍ വണ്ടിപ്പെരിയാറാണ്. എറണാകുളത്തും വണ്ടിപ്പെരിയാറി ലുമായി 37 ദിവസം കൊണ്ടാണ് 'ലളിതം സുന്ദരം' പൂര്‍ത്തിയാക്കിയത്.
ബിജുമേനോനും മഞ്ജുവാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ നന്ദു, അനു മോഹന്‍, ബൈജു, ദീപ്തിസതി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജുവാര്യരും സെഞ്ചുറി കൊച്ചുമോനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.