സി എന്‍ എ-
ബംഗളൂരു:
'FOOTPRINTS ON WATER' എന്ന ഇംഗ്ലീഷ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ പോയതായിരുന്നു ലെന. മലയാളി താരം നിമിഷ സജയനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ ലെന കൊവിഡ് പോസിറ്റീവ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത തെറ്റാണെന്ന് ലെന തന്നെ സാമൂഹ്യമാധ്യമത്തിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ്.
ബ്രിട്ടണില്‍ ജനിത വ്യതിയാനം വന്ന പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍, ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച് ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ താന്‍ ക്വാറന്റൈനിലാണ്.
ഇത് തെറ്റിദ്ധരിച്ചാണ് തനിക്ക് കോവിഡാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് ലെന സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.