സി എന്‍ എ-
കൊച്ചി:
ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന 'ലിക്കര്‍ ഐലന്റിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
നവാഗതനായ ഈസാ റസൂല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ എറണാകുളത്ത് വൈപ്പിനിലാണ്.
ശ്രീ ഗോകുലം ഗോപാലന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
സുരാജ് വെഞ്ഞാറമൂട് ഫസ്റ്റ് ക്ലാപ്പ് നല്കി.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയെ അസോസിയേറ്റ് ചെയ്തിരുന്ന ഈസാ റസൂല്‍ 'ലിക്കര്‍ ഐലന്റ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയാണ്.
സുരാജ് വെഞ്ഞാറമൂട്, റോഷന് മാത്യു, അതിഥി രവി, സനൂഷാ, അനുമോള്‍ എന്നിവര്‍ 'ലിക്കര്‍ ഐലന്റില്‍' പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം- അല്‍ഫോണ്‍സ് ജോസഫ്, അന്‍സാര്‍ ഷാ ഛായാഗ്രഹണവും ബി. അജിത്കുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- ജയന് ക്രയോണ്‍, മേക്കപ്പ്- ജയന് പൂങ്കുളം, കോസ്റ്റ്യുഡിസൈന്- ദീപ്തി.
കോ പ്രൊഡ്യൂസേര്‍സ്- വി.സി. പ്രവീണ്‍, ബൈജു ഗോപാലന്, കൃഷ്ണമൂര്‍ത്തി, സുധാകര്‍ ചെറുകുരു.
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- അബിന്‍ എടവനക്കാട്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷബീര്‍ മലവെട്ടത്ത്, പ്രൊജക്ട് ഡിസൈനര്‍- സിദ്ദു പനയ്ക്കല്‍.
എറണാകുളത്ത് ചിത്രീകരണം പൂര്‍ത്തിയാകുന്ന ചിത്രം ഗോകുലം മൂവീസ് പ്രദര്‍ശനത്തിനെത്തിക്കും.
-വാഴൂര്‍ ജോസ്.