സി എന്‍ എ-
കൊച്ചി:
'അനുരാഗകരിക്കിന്‍ വെള്ളം' 'ഉണ്ട' എന്നീ ചിത്രങ്ങള്‍ക്കുശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലവ്'. 'ലവ്വിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. വലിയ ജനശ്രദ്ധയാണ് പുതിയ ടീസറിന് ലഭിച്ചിരിക്കുന്നത്.
ചിത്രം ജനുവരി 29ന് തിയേറ്ററുകളില്‍ എത്തും. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന് എന്നിവരാണ് 'ലവ്വില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഭാര്യ ഭര്ത്താക്കന്മാര്ക്കിടിയിലെ സ്നേഹവും കലഹവുമൊക്കെയാണ് ഈ ചിത്രം പറയുന്നത്.
പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച സിനിമ, ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ലവ്വിലെ മുഴുവന്‍ രംഗങ്ങളും വൈറ്റിലയിലെ ഒരു അപ്പാര്‍ട്ട്മെന്റിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ സിനിമകളും ഷൂട്ട് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തില്‍ ലവ്വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
പൂര്‍ണ്ണമായും സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്.
അതുകൊണ്ട് തന്നെ കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത 'ലവ്' എന്ന ചിത്രത്തിനുണ്ട്.
വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന് തുടങ്ങിയവരാണ് ലവ്വിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ പത്താമത്തെ ചിത്രമാണിത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീത എക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍.
ഗള്‍ഫ് രാജ്യങ്ങളിലെ തിയേറ്ററുകളില്‍ ഒക്ടോബര്‍ 15നായിരുന്നു 'ലവ്' റിലീസ് ചെയ്തത്.
ഹോം സ്ക്രീന്‍ എന്റര്ടെയിന്മെന്റും ഗോള്‍ഡന്‍ സിനിമ ജി.സി.സിയും സംയുക്തമായാണ് ചിത്രം ഗള്‍ഫില്‍ വിതരണം ചെയ്തത്.