Editor- MM Kamath
കൊച്ചി:
നവഗ്രഹാ സിനി ആര്‍ട്സിന്റെ ബാനറില്‍ പ്രശസ്ത സംവിധായകരായ ടി എസ്സ് സുരേഷ് ബാബു, സാജന് എന്നിവര്‍ അണിയിച്ചൊരുക്കിയ പ്രണയ സാന്ദ്രമായ 'ലൗ കഫേ' എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലെ ഒരു വീഡിയോ ഗാനം റിലീസായി.
മധു ബാലകൃഷ്ണന് പാടിയ 'മറന്നതെന്തേ... അകന്നതെന്തേ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഡോക്ടര്‍ വി ഗോപുജി പണ്ഡിറ്റ് എഴുതിയ വരികള്‍ക്ക് നിര്‍മ്മല്‍, പിറവം രാധാകൃഷ്ണന് സംഗീതം നല്കിയ ഗാനമാണിത്.
സാജന് സംവിധാനം ചെയ്യുന്ന ഈ മ്യൂസിക് ആല്‍ബത്തില്‍ അബാബീല്‍ റാഫീ, മുഹമ്മദാലി, അല്‍ത്താഫ്, ('വകതിരിവ്' ഫെയിം) സൗപര്‍ണിക, ശാരിക, സിന്ദുസുരേഷ്, അരുന്ധതി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
മൂന്നാര്‍, കോവളം എന്നിവിടങ്ങളിലെ മനോഹാരിതയിലാണ് 'ലൗ കഫേ' ചിത്രീകരിച്ചിരിക്കുന്നത്. ഛായഗ്രഹണം- ജോസ് ആലപ്പി പുഷ്പന്,
നൃത്തസംവിധാനം- അയ്യപ്പദാസ്, എഡിറ്റിംഗ്- ലിബിന് ഇടമണ്ണില, പരസ്യകല- മനോജ് ഡിസൈന്‍.
ടി എസ്സ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഈ ആല്‍ബത്തിലെ, പി ജയചന്ദ്രന് ആലപിച്ച മറ്റൊരു ഗാനം ഉടന്‍ റിലീസ് ചെയ്യുന്നതാണ്.
വാര്‍ത്ത പ്രചരണം- എ എസ്സ് ദിനേശ്.
Online PR - CinemaNewsAgency.Com