CNA
കൊച്ചി:
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലൗ ജിഹാദ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ഈ ചിത്രത്തിന്റെ ഫസ്റ്റ് ടീസര്‍ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയത് സോഷ്യല്‍ മീഡിയായില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അലി ഗ്രാറ്റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാഷ് മുഹമ്മദാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
വൈവിദ്ധ്യമാര്‍ന്ന പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്ന 'ലുക്കാ ച്ചിപ്പി' എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പൂര്‍ണ്ണമായും ഗള്‍ഫിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചില വിഷയങ്ങള്‍ പ്രവാസി മലയാളികളുടെ ജീവിതത്തിലൂടെ, കാലിക പ്രാധാന്യത്തോടെയും തികഞ്ഞ നര്‍മ്മത്തിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച്ചവയ്ക്കുവാന്‍ കഴിയുന്നതാണ് ഈ ചിത്രത്തിലെ ബാലു എന്ന കഥാപാത്രം.
ഇന്‍ഷ്വറന്‍സ് ഏജന്റും മോട്ടിവേഷന്‍ സൂപ്പര്‍വൈസറുമാണ് ബാലു.
സിദ്ദിഖ്, ലെന, ഗായത്രി അരുണ്‍, അമൃതാ, സുധീര്‍ പറവൂര്‍, ജോസുകുട്ടി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
തിരക്കഥ, സംഭാഷണം- ബാഷ് മുഹമ്മദ്ശ്രീകുമാര്.
ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന് ഈണം പകരുന്നു. പ്രകാശ് വേലായുധന് ഛായാഗ്ഹണവും മനോജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- അജി കുറ്റിയാനി, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍- ഇര്‍ഷാദ് ചെറുകുന്ന്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- പാര്ത്ഥന്, സഹസംവിധാനം- ഗൗതം, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിനി ദിവാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- പ്രേംലാല്‍ പട്ടാഴി.
Online PR - CinemaNewsAgency.Com