സി എന്‍ എ-
ഹൈദരാബാദ്:
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം തെലുങ്ക് റീമേക്കിന്റെ തുടക്കമായി.
ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍വച്ച് നടന്നു. അല്ലു അരവിന്ദ്, അശ്വിനി ദത്ത്, നിരഞ്ജന് റെഡ്ഡി, നാരബാബു, കൊരട്ടല ശിവ, ജെമിനി കിരണ്‍, സിരീഷ് റെഡ്ഡി തുടങ്ങി നിരവധി പ്രമുഖര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു.
സിനിമയുടെ ചിത്രീകരണം ഫെബ്രുവരി മാസത്തിലാണ് ആരംഭിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.
നിരവ് ഷായാണ് ഛായാഗ്രഹണം. സംഗീതം- തമന്. ചിരഞ്ജീവിയുടെ കരിയറിലെ 153ാം ചിത്രമാണ് 'ലൂസിഫര്‍' റീമേക്ക്.