സി എന്‍ എ-
കൊച്ചി:
ഏപ്രില്‍ 19 മുതല്‍ 23 വരെ അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന മാക്ടയുടെ ആക്ടിംഗ് വര്‍ക്ക് ഷോപ്പ്, (COVID-19 മാനദണ്ഡങ്ങള്‍ പാലിച്ച്) എറണാകുളത്ത് ദേശാഭിമാനി റോഡിലുള്ള അമ്മ (Association of Malayalam Movie Artistes) ഹാളില്‍ വെച്ച് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാവ് ശ്രീ മണികണ്ഠന് ആചാരി ഉദ്ഘാടനം ചെയ്തു.
മാക്ട ചെയര്മാന് ശ്രീ ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മാക്ട ജനറല്‍ സെക്രട്ടറി സുന്ദര്‍ദാസ് സ്വാഗതവും വൈസ് ചെയര്മാന് എ കെ സന്തോഷ് നന്ദിയും പറഞ്ഞു.
ടി എന്‍ കുമാരദാസാണ് (നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ) ആക്ടിംഗ് ഇന്‍സ്ട്രക്ടര്‍.