ന്യൂസ് ഡെസ്ക്-
ചെന്നൈ:
വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'മാസ്റ്റര്‍' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ്യും വിജയ്സേതുപതിയും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് പേരും ചേര്‍ന്നുള്ള മാസ്റ്ററുടെ ടീസര്‍ ഇറങ്ങി മണിക്കൂറിനകം നാല് ലക്ഷത്തോളം ആളുകളാണ് ഇത് കണ്ടത്. മാളവിക മോഹന്‍, ആന്‍ഡ്രിയ, ശന്തനു, അര്ജുന് ദാസ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍ സംഗീത സംവിധാനം അനിരുദ്ധ് നിര്‍വഹിക്കുന്നു.