CNA-
ചെന്നൈ:
വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 'മാസ്റ്റര്‍' എന്ന സിനിമയുടെ അപ്ഡേറ്റ് ഉടനെ ഉണ്ടാകുമെന്ന് പ്രൊഡക്ഷന്‍ ടീം അറിയിച്ചു. വിജയ്യുടെ പേരില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാവുമെന്നും ഇല്ലെന്നുമുള്ള രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് 'മാസ്റ്റര്‍' പ്രദര്ശനത്തിനൊരുങ്ങുത്. സിനിമയുടെ വിതരണക്കാരായ സെവന് സ്ക്രീന്‍ സ്റ്റുഡിയോ ചിത്രത്തിന്റെ അപ്ഡേറ്റ് നെക്കുറിച്ച് വ്യക്തമാക്കുന്ന വീഡിയോ പുറത്തിറക്കിയതോടെ ആരാധകര്‍ ആവേശത്തിലാണ്. വളരെക്കാലമായി വിജയ് ആരാധകര്‍ സിനിമയുടെ അപ്ഡേറ്റ് ആവശ്യപ്പെടുന്നു. ദീപാവലി ചിത്രമായിട്ടാണ് 'മാസ്റ്റര്‍' എത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ്യും വിജയ്സേതുപതിയും ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് പേരും ചേര്‍ന്നുള്ള മാസ്റ്ററുടെ ടീസര്‍ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
'അണ്ണ വന്താ ആറ്റംബോംബ്' എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ക്ക് മുകളിലായി 'മാസ്റ്റര്‍' എന്ന ടൈറ്റില്‍ അറ്റാച്ച് ചെയ്തിരിക്കുന്നു. ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഇത് ധാരാളം.
മാളവിക മോഹന്‍, ആന്‍ഡ്രിയ, ശന്തനു, അര്ജുന് ദാസ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍ സംഗീത സംവിധാനം അനിരുദ്ധ് നിര്‍വഹിക്കുന്നു.