സി എന്‍ എ
കൊച്ചി:
മരടിലെ കലാകാരന്മാര് അണിനിരക്കുന്ന മ്യൂസിക്കല്‍ ആല്‍ബം 'മൂവന്തി' റിലീസായി.
കൊച്ചിയിലെ ഒരു പറ്റം കലാകാരന്മാര് ലോക്ഡൗണിനുശേഷം വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയോടെ കൊച്ചിയിലെ കലാ കൂട്ടായ്മയായ 'കൊച്ചിന് കൊളാഷ് ടീമിന് ഒപ്പം അണിചേര്‍ന്നാണ് 'മൂവന്തി' എന്ന ആല്‍ബം നിര്‍മ്മിച്ച് റിലീസ് ചെയ്യുന്നത്.
'മൂവന്തി' കൊച്ചിന് കൊളാഷ് എന്ന യു ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
വളന്തക്കാടിലും കുണ്ടന്നൂരിലുമായിരുന്നു 'മൂവന്തി' ചിത്രീകരിച്ചത്.
കൊച്ചിയിലെ പ്രശസ്ത മ്യൂസിക് ബാന്റായ സാം ശിവ ബാന്റ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.
സുജിത്ത് ഇലഞ്ഞിമിറ്റം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ ഛായഗ്രാഹകന്‍ ജെയ്സണ്‍ പോള്‍ ആണ്.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത നാടന്‍പാട്ട് കലാകാരന്മാരായ കൊച്ചിന് പാണ്ടവാസും ഈ ആല്‍ബത്തിന്റെ ചിത്രീകരണത്തില്‍ ഒരുമിക്കുന്നുണ്ട്.
'മൂവന്തി'യില്‍ മുഖ്യ വേഷം ചെയ്തിരിക്കുന്നത് മോഡലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അവതാരികയുമായ ആര് ജെ ജുവല്‍ ബേബിയാണ്. കൂടാതെ സിനിമ സീരിയല്‍ രംഗത്ത് സജീവ പ്രവര്‍ത്തകരായ ആന്റോ മരട്, ഷിബു മരട് എന്നിവരും ആല്‍ബത്തില്‍ വേഷമിട്ടിട്ടുണ്ട്.
കൊറിയോഗ്രാഫര്‍ മാരായ അഭിലാഷ് പോപ്പും, മണിക്കുട്ടനും ചേര്‍ന്നാണ് നൃത്തരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
എഡിറ്റിംഗ്- അലക്സ് പോള്‍.
ഡാന്‍സ്: പാണ്ഡവാസ് കൊച്ചി, ചീഫ് കോര്‍ഡിനേറ്റര്‍ ടോം അറക്കല്‍, മേക്കപ്പ് ആശ മനു, ഇമ ബ്യൂട്ടി കെയര്‍ കുണ്ടന്നൂര്‍.
ജ്യൂവല്‍ ബേബി, ആന്റോ മരട്, ഷിബു മരട്, സുജിത് മരട്, എന്നിവരാണ് അഭിനേതാക്കള്‍.
CREW- എല്‍ന ഗ്രേസ്, എബിന് സുജിത്, ഗിരീഷ് മണ്ടാത്തറ, അജയന് മണ്ടാത്തറ, പോസ്റ്റര്‍ ഡിസൈന്‍- ആന്റണി എരുമേലി.
Online PR - CNA.