സി എന്‍ എ-
ചെന്നൈ:
ചിമ്പു നായകനാകുന്ന ചിത്രം 'മാനാട്' ഈദ് റിലീസായി തീയേറ്ററുകളില്‍ എത്തും.
തമിഴില്‍ നിരവധി സൂപ്പര്‍ ഹിറ്റുകളൊരുക്കിയ വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്.
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' ചെന്നൈയുടെ പശ്ചാത്തലത്തില്‍ പറയുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു 'മാനാടില്‍ അവതരിപ്പിക്കുന്നത്.
യുവന് ശങ്കര്‍ രാജ സംഗീതം നല്കിയ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്ശന്, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു.
Online PR- CNA