Editor: MM Kamath
കൊച്ചി:
പ്രശസ്ത നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായ അനുശ്രീ എസ് നായരുടെ ഡാന്‍സ് മ്യൂസിക് വീഡിയോ 'മാനവ ജന്മാ' റിലീസ് ചെയ്തു.
നടന് ഉണ്ണി മുകുന്ദന് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വഴി വീഡിയോ റിലീസ് ചെയ്തയ്തത്. മനോരമ മ്യൂസികിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം പുറത്തിറകുന്നത്.
പൂര്‍വ്വികല്യാണി രാഗം 53-ാമത് മേളകര്ത്താഗമനാശ്രമത്തില്
നിന്നുള്ള ഒരു ജന്യരാഗത്തിലാണ് ഈ ഗാനം. ഈ രാഗത്തില്‍ പുരന്ദരദാസ് രചിച്ച കീര്‍ത്തനമാണ് 'മാനവ ജന്മ ...'.
മനുഷ്യ ജന്മത്തിന്റെ വ്യര്‍ത്ഥതയെ ചൂണ്ടിക്കാണിക്കുകയും ഒപ്പം അത് അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ സ്വീകരിക്കേണ്ട മൂല്യങ്ങളെ പ്രതിപാദിക്കുകയും ചെയ്യുന്നു ഈ കീര്‍ത്തനം. യുവതലമുറയിലെ മികച്ച ഗായകനും സംഗീതജ്ഞനുമായ ജോര്‍ദാന്‍ ശ്രീ (Jordan Sree) ആണ് ആലപിച്ചിരിക്കുന്നത്. വീണ ജോര്‍ദാന്‍ ശ്രീയാണ് (Veena Jordan Sree) സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നത്.
ജോര്‍ദാന്‍ ശ്രീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോര്‍ദാന്‍ ശ്രീ തന്നെയാണ് ഈ മ്യൂസിക് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
മിക്സിംഗ് & മാസ്റ്ററിംഗ്: ചന്തു മിത്ര, ക്യാമറ: എം.ജി. മഞ്ജുഷന്‍, നൃത്ത സംവിധായകന്: ശ്രീമതി. കലാമണ്ഡലം സുഗന്ധി പ്രഭു, അസിസ്റ്റന്റ് ക്യാമറമാന്: അഭിരാം ആര്.എസ്.
Online PR - CNA.